കാട്ടാക്കട: പി എസിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പലതും ചെയ്യുന്ന ഗീതാറാണി. ഈ തട്ടിപ്പുകാരിയുടെ കഥ കേട്ടാല്‍ ഞെട്ടും. സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു കോടികളാണ് ഇവര്‍ പലരില്‍ നിന്നും തട്ടിയെടുത്തത്.
അറസ്റ്റിലായ ഗീതാറാണിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്റ്റാഫ് നഴ്സിന്റെ ജോലിയിലും ക്ലര്‍ക്ക് ജോലിയിലുമാണു പുതിയ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ പാസാക്കി ജോലി ഉറപ്പാക്കാം എന്ന രീതിയിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിരുന്നത്. ഈ പേരില്‍ ഇവര്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു.
ഗീതാറാണി തന്നെയാണു വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്‍കിയിരുന്നത്. വ്യാജനിയമനത്തിന്റെ പകര്‍പ്പും ഇവരുടെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. ഇവര്‍ നടത്തുന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡും നടത്തിയിരുന്നു. സ്ഥാപനത്തില്‍ നിന്നു പണം കൈമാറിയതിന്റെയും ബാങ്ക് ഇടപാടിന്റെയും രേഖകള്‍ പോലീസിന് ലഭിച്ചു.
തിരുവനന്തപുരം പേയാട് എസ് ബി ഐ ശാഖയില്‍ ഇവര്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ എത്തുമ്പോള്‍ പണം നല്കിരുന്നതു റിസപ്ഷനിസ്റ്റിന്റെ കൈവശമായിരുന്നു.
Post Your Comments