CinemaBollywoodMovie SongsEntertainment

ബാബാ രാംദേവായി ബോളിവുഡ് സൂപ്പര്‍ താരം

ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകള്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതം അടുത്തയിടക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ ശ്രേണിയില്‍ അടുത്തതായി ഒരുങ്ങുന്ന ചിത്രം ബാബാ രാംദേവിനെ കുറിച്ചാണ്.

അഭിനവ് ശുക്ല സംവിധാനം നിര്‍വഹിക്കുന്ന ബാബ രാംദേവിനെ കുറിച്ചുള്ള ചിത്രം സിനിമയായല്ല നിര്‍മ്മിക്കുന്നത്. ടിവി സീരീസ് ആയാണ് ചിത്രം ഒരുക്കുന്നത്. സ്വാമി ബാബാ രാംദേവ്: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നാണ് ടിവി സീരിസിന്റെ പേര്. ബാബാ രാംദേവായി എത്തുന്നത് അജയ് ദേവ്ഗണ്‍ ആണ്.

ബാബാ രാംദേവ് ജനനം മുതല്‍ ചിത്രീകരിക്കുന്ന ഈ സീരിസില്‍ രാംദേവിന്റെ സന്തതസഹചാരി ബാലകൃഷ്ണയുടെ കഥയുമുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button