ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ 706 രൂപക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത അഭ്യന്തര റൂട്ടുകളിലാവും ഓഫര്‍ ലഭ്യമാകുക. സവാന്‍ സ്‌പെഷ്യല്‍ സ്‌കീം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് എയര്‍ ഇന്ത്യ കുറഞ്ഞ ചിലവില്‍ വിമാന യാത്ര സാധ്യമാക്കുന്നത്. മണ്‍സൂണ്‍ കിഴിവിന്റ ഭാഗമായാണ് പദ്ധതിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ 21 വരെ ഓഫര്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ജൂലൈ 1 മുതല്‍ സെപ്തംബര്‍ 20 വരെയാണ് യാത്ര കാലയളവ്. എയര്‍ ഇന്ത്യയുടെ ഓഫീസുകള്‍ വഴിയും വൈബ്‌സെറ്റ്, മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ വഴിയും യാത്രക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
അഭ്യന്തര വിമാന കമ്പനികള്‍ 2017 ജനുവരി-ഏപ്രില്‍ കാലയളവില്‍ ആകെ 364 ലക്ഷം യാത്രികരെയാണ് വഹിച്ചത്. മുന്‍ വര്‍ഷവുമായി താരത്മ്യം ചെയ്യുമ്പോള്‍ 17.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചതാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരാന്‍ കാരണം. മറ്റ് വിമാനകമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തിയതോടെയാണ് യാത്രക്ക് കിഴിവ് നല്‍കാന്‍ എയര്‍ ഇന്ത്യയും നിര്‍ബന്ധിതമായത്. സ്‌പൈസ് ജെറ്റ് സമ്മര്‍ സെയിലിന്റെ ഭാഗമായി 799 രൂപക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു. ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര എന്നിവരെല്ലാം യഥാക്രമം 899,899,849 രൂപക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.
Post Your Comments