Latest NewsNewsInternational

വിവാഹ ഫോട്ടോയ്ക്ക് വേണ്ടി നവദമ്പതികള്‍ ലോകസഞ്ചാരത്തിന് ഒരുങ്ങുന്നു

 

ക്വാലാലംപൂര്‍ : വിവാഹ ഫോട്ടോ ആകര്‍ഷകവും കൗതുകകരമാക്കുകയെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഇതിനായി ലോകസഞ്ചാരം തന്നെ നടത്തിയാലോ.

മലേഷ്യയിലെ നവദമ്പതികളായ ക്വീ വീ ലൂങും ഭാര്യ മാര്‍ത്ത സിബിലെക്കുമാണ് വിവാഹ ഫോട്ടോ ഷൂട്ടിംഗിനായി ലോകസഞ്ചാരം നടത്തിയത്. ഫോട്ടോഗ്രാഫറായ ലൂങ്ങിന്റെ ആഗ്രഹപ്രകാരമായിരുന്നു യാത്ര.

മൂന്ന് മാസത്തോളമാണ് ഇവര്‍ യാത്രക്കായി ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും ആകര്‍ഷകവും സാഹസികവുമായ സ്ഥലങ്ങളിലേയ്ക്കായിരുന്നു ഇവരുടെ യാത്രകള്‍.ലണ്ടന്‍, വെനീസ്, കോപ്പന്‍ഹേഗന്‍, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും മനോഹരമായ ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു. മറ്റാരുടേയും സഹായമില്ലാതെയാണ് ഫോട്ടോകള്‍ എടുത്തതെന്ന് ലൂങ് പറയുന്നു.വിവാഹ വേഷത്തില്‍ തന്നെയായിരുന്നു എല്ലായിടത്തും ഫോട്ടോയെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button