Latest NewsKeralaNews

ശൃംഗേരി മഠാധിപതിയുടെ സിംഹാസനം എടുത്തുമാറ്റി കടകംപള്ളി; ദര്‍ശനംതേടി തോമസ് ഐസക്കും സുധാകരനും

ആലപ്പുഴ: തിരുവനന്തപുരത്ത് മിത്രാനന്ദപുരം കുളം നവീകരണചടങ്ങിൽ ശ്രംഗേരി പരമ്പരയിലെ സ്വാമിയുടെ ഇരിപ്പിടം എടുത്തുമാറ്റിയ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കായിരുന്നു വഴിവെച്ചത്. വിമർശനവും അഭിനന്ദനവുമായി ചർച്ചകൾ കൊഴുത്തിരുന്നു.വേദിയിൽ സ്വാമിക്കായി ഒരുക്കിയ സിംഹാസനം കടകംപള്ളി എടുത്തു മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ നിന്നും കടക വിരുദ്ധമാണ് ആലപ്പുഴയിൽ നിന്നുമുള്ള മറ്റൊരു വാർത്ത. ആലപ്പുഴയിൽ ദർശനം നൽകാനെത്തിയ ശൃംഗേരി മഠാധിപതിയെ കാത്തുമന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും ഉണ്ടായിരുന്നു.നേരത്തേതന്നെ ഇവിടെ കാത്തിരുന്ന മന്ത്രിമാര്‍ക്കാണ് സ്വാമി ആദ്യം ദർശനം നൽകിയത്.

മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി, മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍നല്‍കുകയും ചെയ്തു. – ”ഇതു മുഖ്യമന്ത്രിക്ക്”. എന്നായിരുന്നു ഐസക്കിനോട് സ്വാമി പറഞ്ഞത്.സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകീട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button