KeralaLatest NewsNews

എസ്.എഫ്.ഐ മാഗസിന്‍: 13 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍•തലശേരി ബ്രണ്ണന്‍ കോളജില്‍ ദേശീയ ഗാനത്തേയും പതാകയേയും അവഹേളിച്ച് മാഗസിന്‍ പുറത്തിറക്കിയ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു. എഡിറ്ററടക്കമുള്ളവര്‍ക്കെതിരെയാണ് ധര്‍മ്മടം പോലീസ് കേസെടുത്തത്. എ.ബി.വി.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോളജിന്‍റെ125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിൻ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നാണ് പരാതി. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് എഡിറ്റോറിയല്‍ ബോര്‍ഡ് സ്വീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button