Latest NewsCinema

ആരാധകര്‍ക്ക് കിടിലന്‍ സസ്പെന്‍സുമായി രജനികാന്ത്

തന്റെ ജന്മനാട്ടിൽ തിരിച്ചെത്തിയ രജനീകാന്ത് കാലാ കരികാലൻ എന്ന ചിത്രത്തിലൂടെ തന്റെ പഴയൊരു പേരുമായി തിരിച്ചു വരുകയാണ്. മുംബൈയിൽ നിന്നും ചെറുപ്പകാലത്ത്  നാടുവിടുകയും പിന്നീട് തമിഴകത്തിന്റെ സ്വന്ത൦ സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്‌ത രജനീകാന്ത് മുംബൈക്കാർക്കായി തയാറാക്കിയിരിക്കുന്ന സസ്പെൻസ് മറ്റൊന്നുമല്ല . ‘ശിവാജി റാവു ഗെയ്ക്‌വാദ്’ താന്‍ പണ്ട് ഉപേക്ഷിച്ച ആ പേരില്‍ ഒരു കഥാപാത്രം.

ഇതു പൂർണമായും രജനിയുടെ ഭൂതകാലം അല്ല. ചിത്രത്തില്‍ മറാഠക്കാരനായ ഒരു പോലീസുകാരനാണ് ശിവാജി റാവു എത്തുന്നത്. മലയാളത്തിലും തെലുങ്കിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌ത അരവിന്ദ് ആകാശാണ് ശിവാജി റാവു എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്.

നന്ദനത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരില്‍ ഗുരുവായൂരപ്പനെ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടം നേടിയ അരവിന്ദിന്റെ ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ വജ്രം, വാണ്ടഡ്, പൊന്‍മുടിപ്പുഴയോരത്ത് എന്നിവയാണ്. ഡാൻസ് വേഷങ്ങൾ ചെയ്തു സിനിമയിൽ എത്തിയ താരം രജനീ കാന്തിനൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ്. രജനിക്കൊപ്പം അഭിനയിക്കാനുള്ള അവസരം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നും അരവിന്ദ് പറയുന്നു. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ .

shortlink

Related Articles

Post Your Comments

Related Articles


Back to top button