ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച ആറുപേർ നാമനിർദേശങ്ങൾ സമർപ്പിച്ചു. ആറു നാമനിർദേശങ്ങളും റിട്ടേണിംഗ് ഓഫീസർ തള്ളി. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് നാമനിർദേശങ്ങൾ തള്ളിയത്. ഈ മാസം 28 വരെയാണ് നാമനിർദേശങ്ങൾ സമർപ്പിക്കാൻ കഴിയുന്നത്. 29ന് സൂക്ഷ്മപരിശോധന നടക്കും. ജൂലൈ ഒന്നു വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ അവസരമുണ്ടായിരിക്കും. ഒന്നിലധികം നാമനിർദേശങ്ങളുണ്ടെങ്കിൽ ജൂലൈ 17ന് തെരഞ്ഞെടുപ്പ് നടക്കും.
Post Your Comments