തിരുവനന്തപുരം: നദി ടൂറിസം പദ്ധതി വരുന്നു. മലബാറിലെ നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ ടൂറിസം പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതി അടുത്തവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് കേരള ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യം. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്ക് മേല്‍നോട്ട സമിതി രൂപവത്കരിച്ചു. മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പാതയിലൂടെ ബോട്ടില്‍ ഒഴുകി സാംസ്‌കാരിക വൈവിധ്യവും, ഭക്ഷണ രീതികളും നദിയുടെ മാറില്‍ നിന്ന് രുചിക്കാം. ക്ഷേത്രകലകള്‍ പരിചയപ്പെടുത്താനും സൗകര്യമൊരുക്കും.
പ്രദേശത്ത് ഹോംസ്‌റ്റേകള്‍ തുടങ്ങാന്‍ നാട്ടുകാര്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും. തലശ്ശേരിയിലെ പൈതൃക ടൂറിസവും ഇനി അണിഞ്ഞൊരുങ്ങും. വിനോദസഞ്ചാര കേന്ദ്രങ്ങഴെ പരിസ്ഥിതി സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിസ്ഥിതിസൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കും. എല്ലാകേന്ദ്രങ്ങളും പ്ലാസ്റ്റിക് മുക്തമാക്കും. ടൂറിസം മേഖലയില്‍ രണ്ടുവര്‍ഷംകൊണ്ട് 80,000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉത്തരവാദിത്വ ടൂറിസം എന്ന ലക്ഷ്യത്തോടെ ടൂറിസം നയത്തിന് രൂപംനല്‍കും.
Post Your Comments