ദുബായ്: ഇത്തവണ ദുബായില്‍ വ്യത്യസ്തമായ ഇഫ്താര്‍ വിരുന്ന് നടന്നു. സിഖുക്കാരുടെ ആരാധനാലയത്തിലാണ് മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനയും നടന്നത്. ഇതാണ് ശരിക്കുള്ള വിശ്വാസകൂട്ടായ്മ. സഹിഷ്ണുതയുടെയും സഹനത്തിന്റെയും കാഴ്ചയാണ് ഇവിടെ കണ്ടത്.
ഗുരുനാനാക് ദര്‍ബാര്‍ ഗരുഡ്‌വാരാ ആരാധനലയത്തിലാണ് ചടങ്ങ് നടന്നത്. 30 രാജ്യങ്ങളില്‍ നിന്നായി 120 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇഫ്താറില്‍ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. റൂഫ് അഫ്‌സ, മില്‍ക്‌ഷെയ്ക്ക്, ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍, റൊട്ടി, പനീര്‍, ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ ഇഫ്താറിന് രുചി പകര്‍ന്നു.
റമദാന്‍ മാസത്തില്‍ ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അബ്ദുള്‍ ഹാദി സംസാരിച്ചു. വ്യത്യസ്തങ്ങളായ മുഖങ്ങളും വ്യത്യസ്ത നിറങ്ങളും ദേശങ്ങളും ഒത്തുചേര്‍ന്ന നിമിഷമായിരുന്നു അത്.
Post Your Comments