Latest NewsInternational

ഭൂമി തര്‍ക്കം: കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ മര്‍ദ്ദനം

ഔറംഗാബാദ്: ഭൂമി തര്‍ക്കത്തില്‍ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ മര്‍ദ്ദനം. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തിലാണ് സംഭവം. അബ്ദുള്‍ സത്താര്‍ നബിയാണ് കര്‍ഷകരെ മര്‍ദ്ദിച്ചത്. കര്‍ഷകരെ മര്‍ദ്ദിക്കുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.

സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെയും മകന്‍ സമീറിനെതിരെയും പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന ആരോപണവുമുണ്ട്. ശൈഖ് ഖലീല്‍ ഇബ്രാഹിം. ശൈഖ് മുഖ്താര്‍ ശൈഖ് സത്താര്‍, ശൈഖ് റഹീം ശൈഖ് കരീം എന്നീ കര്‍ഷകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത് ബിജെപി ഗൂഢാലോചനയാണെന്നാണ് എംഎല്‍എയുടെ വാദം. കര്‍ഷകര്‍ ഈ ഭൂമി ദളിതന് വിറ്റതാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഭൂമി അവര്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതിന്റെ പേരില്‍ ദളിതനെ മര്‍ദ്ദിച്ചെന്നും എംഎല്‍എ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button