KeralaLatest NewsNews

കുമ്മനം കാണിച്ചത് അല്‍പ്പത്തരം- മന്ത്രി കടകംപള്ളി

തിരുവനന്തപുരം•മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചത് അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ നല്‍കിയ ലിസ്റ്റില്‍ ഇ .ശ്രീധരന്റെയും പ്രതിപക്ഷനേതാവ് ചെന്നിത്തലയുടേയും പേരില്ലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പി.എം.ഓയ്ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ഇക്കാര്യമാണ് അത് താനാണ് ശരിയാക്കിയതെന്നമട്ടില്‍ കുമ്മനം വിളിച്ചുപറഞ്ഞിരിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

കടകംപള്ളിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കുമ്മനത്തിന്‍റേത് അല്‍പ്പത്തരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വീണ്ടും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷ നേതാവിനെയും, ഇ.ശ്രീധരനെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. എന്നാല്‍ വളഞ്ഞ വഴിയില്‍ ഇക്കാര്യം തന്‍റെ നേട്ടമാണെന്ന തരത്തില്‍ കുമ്മനം വാര്‍ത്താസമ്മേളനം നടത്തിയത് അല്‍പ്പത്തരമാണ്.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം? കുമ്മനം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇ ശ്രീധരനെയും രമേശ്‌ ചെന്നിത്തലയെയും ആദ്യം ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്ക് ഉണ്ടായിരുന്നുവെന്നാണോ?

പിണറായി സര്‍ക്കാരിന്‍റെ ഇടപെടലും കേരളത്തിന്‍റെ പൊതുവികാരവുമാണ് തെറ്റ് തിരുത്താന്‍ പ്രേരണയായത് എന്നതില്‍ ഗീബല്‍സിന്‍റെ പിന്‍മുറക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയമുണ്ടാകില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button