പുത്തൂര്‍ : വരന് വിദേശത്തുനിന്ന് എത്താനാകാത്തതിനാല്‍ വരന്റെ സഹോദരി വധുവിന് മാലചാര്‍ത്തി. തിങ്കളാഴ്ച പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷൈജു കഴിഞ്ഞമാസം 25 മുതല്‍ അവധിക്ക് ശ്രമിച്ചുവരികയായിരുന്നു. പതിനൊന്നാം തീയതി വരെ അവധിക്ക് അധികൃതരെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. വരനെത്തുമെന്ന പ്രതീക്ഷയില്‍ രണ്ടിടത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
അതിനാല്‍ കല്യാണം മാറ്റിവെക്കുന്നത് ഉചിതമല്ലാത്തതിനാലായിരുന്നു ബന്ധുക്കളുടെയും സമുദായ നേതൃത്വത്തിന്റെയും അനുവാദത്തോടെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
Post Your Comments