സമസ്തിപൂര്‍ : ബിഹാറിലെ സമസ്തിപൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈതണ്ട കടിച്ചു മുറിച്ചു. മരണം വരെ ഭാര്യ തന്റെ കൂടെത്തന്നെ വേണമെന്ന അതിയായ ആഗ്രഹം സഫലമാക്കാന്‍ ഭര്‍ത്താവ് ശങ്കര്‍ റായി ഭാര്യയുടെ കൈതണ്ട കടിച്ചു മുറിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുന്നതിനിടെ ശങ്കര്‍ റായിക്ക് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേല്‍ക്കുന്നത്. കടിയേറ്റ് ഞെട്ടിയുണര്‍ന്ന ശങ്കര്‍ റായ് തന്റെ അവസ്ഥ വഷളായികൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു. മരണത്തിലും തന്റെ ഭാര്യ കൂടെ ഉണ്ടായിരിക്കണം എന്ന ആഗ്രഹമുള്ള ശങ്കര്‍ റായ് ഭാര്യ അമിരി ദേവിയെ തനിക്കൊപ്പം കൂട്ടുന്നതിനായി കൈ തണ്ടയില്‍ ആഴത്തില്‍ കടിച്ചു.
നല്ല ഉറക്കത്തില്‍ ഭര്‍ത്താവിന്റെ കടികിട്ടിയാണ് അമിരി ദേവി ഞെട്ടിയുണര്‍ന്നത്. സംഭവിച്ചതെന്തെന്നു മനസ്സിലാവാതെ നില്‍ക്കുമ്പോഴാണ് തന്റെ കയ്യില്‍ നിന്നും ശക്തമായി ചോരയൊലിക്കുന്നത് അമിരി ദേവി ശ്രദ്ധിച്ചത്. കടിയേറ്റതോടെ അമിരി ദേവിയുടെ അവസ്ഥയും മോശമായി. തുടര്‍ന്ന് ഇരുവരും നില വിളിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശങ്കര്‍ റായി മരിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാല്‍ അമരി ദേവിയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.
Post Your Comments