തിരുവനന്തപുരം : ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി.
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് എന്ത് ഗുണമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലിയ്ക്കല്‍ അടക്കം മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടാക്കി. നവമാധ്യമങ്ങള്‍ ഉപയോഗിച്ച് കേന്ദ്രനയങ്ങള്‍ക്കെതിരെ വ്യാപക പ്രചാരണം തുടങ്ങുമെന്നും ശശി തരൂര്‍ പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ചിഹ്നമായ സിംഹം വെറും പൂച്ചയായി മാറിയെന്നും തരൂര്‍ പറഞ്ഞു. നോട്ട് നിരോധനം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച സര്‍ക്കാര്‍, എത്ര കള്ളപ്പണം കിട്ടിയെന്നോ , എത്ര പണം നിക്ഷേപിക്കപ്പെട്ടെന്നോ വെളിപ്പെടുത്തിയിട്ടില്ല.
യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളാണ് മോദി ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ ആഭ്യന്തരോല്‍പ്പാദനം 6.1 ശതമാനമായി കുറഞ്ഞു. ബാങ്കുകളുടെ വായ്പാ വളര്‍ച്ച 63 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയിലേയ്ക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Post Your Comments