Latest NewsKerala

ഗൃഹോപകരണങ്ങള്‍ക്ക് വിപണിയില്‍ വന്‍ വിലക്കുറവ്

തിരുവനന്തപുരം: ആഘോഷ സീസണുകളിലാണ് ഗൃഹോപകരണങ്ങള്‍ക്കും മറ്റും വിപണിയില്‍ വന്‍ വിലക്കുറവ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇപ്പോള്‍ മിക്കപ്പോഴും വന്‍ വിലക്കുറവിലാണ് ഇവ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. കടകള്‍ക്ക് പുറമേ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വിലകുറച്ചുള്ള കച്ചവടം നടക്കുന്നുണ്ട്.

ജൂലൈ ആദ്യം മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കി തുടങ്ങുമെന്ന് ഉറപ്പായതോടെ അതിന് മുമ്പുള്ള സ്റ്റോക്ക് വിറ്റ് തീര്‍ക്കാനാണ് വ്യാപാരികളുടെ ശ്രമം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ പ്രമുഖ ബ്രാന്റുകളെല്ലാം സ്വന്തം നിലയ്ക്ക് ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എ.സി, വാഷിങ് മെഷീന്‍ തുടങ്ങിയവയ്ക്കാണ് നിലവില്‍ വലിയ ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കുന്നത്.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം തുടങ്ങിയ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലെല്ലാം ഈ മാസം 40 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. നേരത്തെ 23 ശതമാനം നികുതി ഈടാക്കിയിരുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ 28 ശതമാനം നികുതി ഈടാക്കി തുടങ്ങും.

മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ പഴയ ഉല്‍പ്പന്നങ്ങള്‍ മുഴുവനായി വിറ്റഴിക്കാനാണ് ശ്രമം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button