Latest NewsKerala

മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

കൊച്ചി : മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ശ്രീധരനേയും വേദിയിൽ ഇരുത്തണമെന്നും,ചടങ്ങിൽ പത്തു പേർക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കെഎംആർഎൽ നൽകിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കി ഉദ്ഘാടന ചടങ്ങ് വേദിയിൽ ഉണ്ടാവേണ്ട ഏഴുപേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നൽകിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button