Latest NewsIndia

ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ വന്‍ തിരക്ക്

 

 

ലക്നൗ : ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ വന്‍ തിരക്ക്. ഓണ്‍ലൈന്‍ അപേക്ഷകരുടെ എണ്ണത്തിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷമാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. എന്നാല്‍ ബിജെപിയുടെ വിജയവുമായി ഈ മാറ്റത്തിന് ബന്ധമില്ലെന്ന് ആര്‍എസ്എസ് മാധ്യമ വിഭാഗം മേധാവി മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ബംഗാളിലെ ശാഖകളുടെ എണ്ണം 580 ല്‍ നിന്നും 1500 ആയും വര്‍ദ്ധിച്ചു. സംഘടനയുടെ പ്രവര്‍ത്തനമികവിന്റെ തെളിവാണിതെന്ന് ആര്‍എസ്എസ് പറയുന്നു. 2017 ജനുവരിയില്‍ മാത്രം 7256 അപേക്ഷകളാണ് ആര്‍എസ്എസ് വെബ്സൈറ്റില്‍ ലഭിച്ചത്. മാര്‍ച്ചില്‍ ഇത് 27,871 ആയി വര്‍ദ്ധിച്ചു. 2014 ലും ഇതേ പ്രവണത കണ്ടിരുന്നു. 16,926 അപേക്ഷകരാണ് ആര്‍എസ്എസില്‍ ചേരാനായി എത്തിയത്. 2012 മുതലാണ് ആര്‍എസ്എസ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇപ്പോള്‍ മാസത്തില്‍ ശരാശരി ഏഴായിരം അപേക്ഷകളാണ് എത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button