തിരുവനന്തപുരം: ഓഫറുകൾ വർദ്ധിപ്പിച്ച് പ്ലാനുകള്‍ പുതുക്കി നിശ്ചയിച്ച് ബിഎസ്എന്‍എല്‍. സൗജന്യ കോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ നല്കുന്ന 339 രൂപയുടെ പ്ലാനുമാണ് പുതുക്കിയിരിക്കുന്നത്. ഇതുപ്രകാരം 146 രൂപയുടെ പ്ലാനില്‍ സൗജന്യ കോളുകള്‍ക്കൊപ്പം ഒരു ജിബി ഡാറ്റയും ഇനി ലഭ്യമാകും.അതേസമയം പ്ലാനിന്റെ വാലിഡിറ്റി 28ല്‍ നിന്നും 26 ദിവസമാക്കി കുറച്ചു.
മൂന്ന് ജിബി ഡാറ്റയ്ക്കും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത കോളുകളും നൽകിയിരുന്ന 339 രൂപയുടെ പ്ലാനില്‍ മറ്റു നമ്പറുകളിലേക്ക് സൗജന്യമായി വിളിക്കാവുന്ന സമയപരിധി 25 മിനിറ്റില്‍ നിന്നും 30 മിനിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് മുതൽ പുതിയ പ്ലാനുകൾ പ്രബല്യത്തിൽ വരും.
Post Your Comments