![salim](/wp-content/uploads/2017/06/salim-kumar.jpg.image_.784.410.jpg)
കൊച്ചി: മെട്രോയുടെ ഉദ്ഘാടനം അടുത്തിരിക്കെ മുന്നറിയിപ്പുമായി നടന്‍ സലീംകുമാര്‍. കൊച്ചി മെട്രോയില്‍ കയറാന്‍ വരുന്നവര്‍ കഷ്ടത്തിലാകുമെന്നാണ് താരം പറയുന്നത്.
ട്രെയിനിലും കെ.എസ്.ആര്‍.ടി.സിയിലും ബസിലുമെല്ലാം കമ്പി കൊണ്ടും പേന കൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവര്‍ മെട്രോയില്‍ കയറിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് സലീംകുമാര്‍ പറയുന്നത്. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല അഴിയും എണ്ണാം. അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയിനിലെയും നിരീക്ഷണ സംവിധാനം.
അതുകൊണ്ട് അത്തരക്കാരോട് ആദ്യ അഭ്യര്‍ത്ഥന, ദയവായി മെട്രോയെ വിട്ടേക്ക് ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ഫേസ്ബുക്കിലൂടൊണ് താരത്തിന്റെ നിര്‍ദ്ദേശം.
നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്ന് നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ.
പറവൂരുകാരനായ ഞാന്‍ മാത്രമല്ല. കൊച്ചിക്കാരല്ലാത്ത മലയാളികളെല്ലാം തങ്ങളെ നേരിട്ടു ബാധിക്കാത്ത മെട്രോ ഓടുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പുതുമയുള്ള ആ യാത്രയുടെ കൗതുകം കൊണ്ടാണ്. കൊച്ചിയുടെ വലിയ ടൂറിസം ആകര്‍ഷണമായി മാറാന്‍ പോവുകയാണ് മെട്രോ. സമയ കൃത്യതയാണ് മെട്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്രയും ബൃഹത്തായ പദ്ധതി വലിയ കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കിയ മെട്രോ സംഘത്തിനും മെട്രോ മാന്‍ ശ്രീ. ഇ ശ്രീധരനും നമ്മള്‍ വലിയൊരു സല്യൂട്ട് നല്‍കണമെന്നും സലീം കുമാര്‍ കുറിക്കുന്നു.
Post Your Comments