ന്യൂഡല്‍ഹി•കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക്. രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസത്തേക്ക് മുത്തശിയേയും കുടുംബത്തേയും കാണാന്‍ പോവുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അവരോടൊപ്പം കുറെയധികം സമയം ചെലവഴിക്കണമെന്ന് വിചാരിക്കുന്നതായും രാഹുല്‍ പറഞ്ഞു.
1998 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ രാഹുലിന്റെ മാതാവ് സോണിയ ഗാന്ധി ഇറ്റലി സ്വദേശിയാണ്. രാഹുലിന്റെ മുത്തശിയും കുടുംബവും ഇറ്റലിയിലാണ് താമസം.
ജൂണ്‍ 19 നാണ് രാഹുലിന്റെ ജന്മദിനം. എല്ലാവര്‍ഷവും ഈ തീയതിയോടടുപ്പിച്ച് രാഹുല്‍ വിദേശത്തേക്ക് പോകാറുണ്ട്. ഇത്തവണ ഒരാഴ്ച മുന്‍പാണ് പോകുന്നത്. രാഹുല്‍ ജന്മദിനം ആഘോഷിക്കാന്‍ മാത്രമല്ല വിദേശത്തേക്ക് പോകാറുള്ളത്. അല്ലാത്ത അവസരങ്ങളിലും പോകാറുണ്ട്, ചിലപ്പോള്‍ ദുരൂഹമായും. 2015 ല്‍ രാഹുലിനെ 60 ദിവസത്തോളം കാണാതായിരുന്നു. ഒടുവില്‍ രാഹുല്‍ ബാങ്കോക്കില്‍ നിന്ന് യാത്ര ചെയ്തതിന്റെ വിമാന ടിക്കറ്റിന്റെ ഭാഗം ഒരു മാധ്യമം പുറത്ത് വിട്ടിരുന്നു.
ഈ ദുരൂഹമായ മുങ്ങല്‍ രാഹുലിന് നല്ല ദുഷ്പേരും സമ്മാനിച്ചിരുന്നു. ഇതിന് ശേഷമാണ്, വിദേശയാത്രകള്‍ ട്വിറ്ററില്‍ അറിയിക്കുന്ന പതിവ് തുടങ്ങിയത്.
Post Your Comments