Latest NewsNewsInternational

വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി

വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി. ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോൾ ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന-ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്. ഈ പുസ്തകത്തിൽ വിഷാദരോഗവുമായി അവര്‍ നടത്തിയ പോരാട്ടം, ചാള്‍സും അദ്ദേഹത്തിന്റെ കാമുകി കാമില്ലെയുമായുള്ള അവരുടെ ജീവിതം തുടങ്ങിയ കാര്യങ്ങളും പ്രതിപാദിക്കുനുണ്ട്.

‘വിഷാദരോഗം തന്നെ അലട്ടിയിരുന്നുവെന്നും റേസര്‍ ബ്ലേഡ് ഉപയോഗിച്ച് തന്റെ കയ്യിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഡയാന രാജകുമാരി പറഞ്ഞതായി പുസ്തകത്തില്‍ അവകാശപ്പെടുന്നു. വിവാഹശേഷം താൻ വല്ലാതെ മെലിഞ്ഞിരുന്നു, എല്ലുകള്‍ പുറത്തുകാണാമായിരുന്നു. 1981 ഒക്ടോബര്‍ ആയപ്പോഴെക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായിയെന്നും ഡയാന പറയുന്നു. ഡയാനയെ ചാള്‍സിന്റെ കാമുകിയായ കാമില എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു.

വിവാഹദിനത്തിന്റെ അന്ന് പള്ളിയില്‍ വച്ച് പോലും ഡയാന കാമിലയെ തിരഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചാള്‍സിനോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും രാജകുമാരി പറയുന്നു. മധുവിധു കാലത്ത് പോലും എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നില്ല. കാമിലയായിരുന്നു എന്റെ പേടിസ്വപ്നം. ചാള്‍സിനെ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ദ സണ്‍ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം 1991ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശബ്ദലേഖനം ചെയ്യപ്പെട്ട ആത്മഹത്യ ടേപ്പുകള്‍ 20 വര്‍ഷമായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button