ഡയാന രാജകുമാരി വിടവാങ്ങിയിട്ട് ഇന്ന് ഇരുപത് വര്‍ഷം പിന്നിടുന്നു. വിപുലമായ അനുസ്മരണ ചടങ്ങുകളാണ് ബ്രിട്ടനിലെങ്ങും സംഘടിപ്പിച്ചത്. ഡയാന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പാരീസിലും അനുസ്മരണ പരിപാടികള്‍ നടന്നു.
ബ്രിട്ടീഷ് രാജ കുടുംബത്തില്‍ ഡയാനയോളം ലോക ശ്രദ്ധ നേടിയ ഒരംഗമില്ല. അവരുടെ സൗന്ദര്യവും ഫാഷനും ആതുര പ്രവര്‍ത്തനങ്ങളുമെല്ലാം ലോകം ഉറ്റു നോക്കിയിരുന്നു.
1981ല്‍ ചാള്‍സ് രാജകുമാരനെ വിവാഹം കഴിക്കുന്നതോടെയാണ് ഡയാന വാര്‍ത്തകളിലിടം നേടുന്നത്. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ മോചനവും ഡയാനയുടെ പ്രണയവുമെല്ലാം ലോകം ആഘോഷിച്ചു.
രാജകുടംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു ഡയാന. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന്, എയ്ഡ്സ് രോഗികളെയും അനാഥക്കുഞ്ഞുങ്ങളെയും കുഷ്ഠ രോഗികളെയുമെല്ലാം ചേര്‍ത്തു പിടിച്ചു.
1997 ആഗസ്റ്റ് 31ന് പാരീസില്‍ വെച്ചാണ് ഡയാനയും കാമുകന്‍ ഡോഡി ആല്‍ഫെയ്ഡും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
Post Your Comments