KeralaNattuvarthaLatest News

ശുചിത്വത്തിന് വേണ്ടി ഒരു ഹര്‍ത്താല്‍; മാതൃകയായി തരിയോട് പഞ്ചായത്ത്

വയനാട്

 

 

കല്‍പ്പറ്റ: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി നാട്ടൊരുമയില്‍ ഒരു ഹര്‍ത്താല്‍ നടത്തി  മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്ത്. ഹർത്താലിനോടൊപ്പം തന്നെ ശുചീകരണ പ്രവൃത്തികളും ഇവർ നടത്തി.

വ്യാപാരികള്‍ കടകളടച്ചും, ടാക്സി ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടാതെയും നാട്ടുകാര്‍ ഹർത്താലിനോട് സഹകരിച്ച് ഒത്തൊരുമയോടെയാണ് കാവുംമന്ദം ടൗണ്‍ ശുചീകരിച്ചത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ഹര്‍ത്താലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , വ്യാപാരികള്‍, ഡ്രൈവേഴ്സ് യൂണിയന്‍, നാട്ടുകാര്‍ തുടങ്ങിയ എല്ലാവരും ശുചീകരണ പരിപാടിയില്‍ ആദ്യാവസാനം വരെ പങ്കാളികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്‍റ് കെ വി ചന്ദ്രശേഖരന്‍, സിന്ധു ഷിബു, പി എ ഇബ്രാഹിം, മെഡിക്കല്‍ ഓഫീസര്‍ ഡോ വിജേഷ്, എന്‍ ആര്‍ എച്ച് എം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ ജെ സെബാസ്റ്റ്യന്‍, മെഡിക്കല്‍ ഓഫീസര്‍ കെ മോളി, ബി പ്രകാശ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, ഷിബു പോള്‍, ബഷീര്‍ പുള്ളാട്ട്, വ്യാപാരി നേതാക്കളായ ജോജിന്‍ ടി ജോയ്, കെ ബാബു, ടി ജെ മാഴ്സ്, അഷ്റഫ് പാറക്കണ്ടി, പി കെ പ്രകാശന്‍, കെ വില്‍സണ്‍, ബേബി മൂത്തേടം, സിബി എഡ്വേര്‍ഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button