Latest NewsKeralaNews

ഫസൽ വധക്കേസിനെപ്പറ്റി ഫസലിന്റെ ഭാര്യയും സഹോദരിയും പ്രതികരിക്കുന്നു

കണ്ണൂർ: ഫസലിനെ കൊലപ്പെടുത്തിയത് സിപിഎം തന്നെയാണെന്നും കാരായി സഹോദരന്മാർക്ക് കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ഒരു ചാനലിനോട് പറഞ്ഞു. സംഭവത്തിൽ സി ബി ഐയുടെ അന്വേഷണം കൃത്യമായ ദിശയിലാണു നടക്കുന്നതെന്നും കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ഭാര്യ മറിയുവും സഹോദരി റംലയും പറയുന്നു.

സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ ഫസലിന്റെ ജ്യേഷ്ഠന്‍ അബ്ദുറഹ്മാന്‍ അനുജനായ സത്താറിനെ കൊണ്ട് നിര്‍ബന്ധിച്ച് പുനരന്വേഷണത്തിന് ഹര്‍ജി കൊടുപ്പിക്കുകയായിരുന്നു എന്നാണ് ഫസലിന്റെ സഹോദരി റംല പറയുന്നത്.ഇപ്പോള്‍ സുബീഷിന്റെ കുറ്റസമ്മതമൊഴി പുറത്തുവിട്ടവര്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായിട്ട് സുബീഷിന്റെ പേര് മിണ്ടാതിരുന്നത് എന്താണെന്നാണ് ഇവരുടെ ചോദ്യം.

കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് ഫസലിന്റെ കൊലപാതകത്തിന് പിന്നിലെ മുഖ്യ ശക്തികളെന്നും അവർ പറഞ്ഞു. സി ബി ഐയുടെ കണ്ടെത്തലുകളാണ് യാഥാർത്ഥമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button