KeralaLatest NewsNews

കാരായി രാജനും ചന്ദ്രശേഖരനും അപരിഷ്‌കൃത ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍: എ എ റഹീം

സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ ഉണ്ടായത്

കണ്ണൂർ : ഫസല്‍ വധം തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ ഉണ്ടായത്. സഖാക്കൾ കാരായി രാജനും, കാരായി ചന്ദ്രശേഖരനും ആധുനിക കാലത്ത് അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട്‌ നിരപരാധികളാണെന്നും റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

തലശ്ശേരി ഫസൽ വധം തുടരന്വഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാർഹമാണ്.സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് ഈ കേസിൽ നമ്മൾ കണ്ടത്. ചിത്രത്തിലുള്ളത് സഖാക്കൾ കാരായി രാജനും,കാരായി ചന്ദ്രശേഖരനും. നാടുകടത്തലിന് വിധേയമാക്കപ്പെട്ടവർ.ആധുനിക കാലത്തു അപരിഷ്‌കൃതമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട്‌ നിരപരാധികൾ.

Read Also  :  രണ്ടാം മോദി സര്‍ക്കാരില്‍ വരുന്നത് വലിയ മാറ്റങ്ങള്‍, ഒഴിവാകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ : ഉറ്റുനോക്കി രാജ്യം

ഫസൽ എന്ന പോപ്പുലർഫ്രണ്ട്‌ പ്രവർത്തകനെ കൊന്നതാണ് കേസ്. തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളിൽ ഒരാൾ വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തിയ ആൾ ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഈ ഏറ്റുപറച്ചിൽ ഉണ്ടായിട്ടും പോപ്പുലർഫ്രണ്ട്‌ ആർഎസ്എസിനെതീരെ ശബ്ദിക്കുന്നില്ല.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഇടതുപക്ഷ വിരുദ്ധതയിൽ കൈകോർത്തു നിൽക്കുന്നു എന്നതാണ് ഫസൽ കേസിന്റെ സവിശേഷത.ആർഎസ്എസ്-പോപ്പുലർഫ്രണ്ട്‌ ഗൂഢാലോചന ഇതിൽ വ്യക്തമാണ്.
തുടരാന്വഷണം ഉടൻ പൂർത്തിയാകട്ടെ, നീതിന്യായ വ്യവസ്ഥയുടെതന്നെ ആത്മപരിശോധനയ്ക്കും തിരുത്തലിനും വെളിച്ചം പകരാൻ കഴിയുന്നതാകും ഈ അന്വഷണം എന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button