CinemaLatest NewsMovie SongsEntertainmentKollywood

ആറു മാസം അഘോരികള്‍ക്കൊപ്പം കഴിയേണ്ടി വന്നതിനെക്കുറിച്ച് ആര്യ

ശ്മശാനങ്ങളില്‍ നിന്ന് മനുഷമാംസം, ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ കൈയില്‍ തലയോട്ടി ഇവയെല്ലാം പിടിച്ചു ജീവിക്കുന്ന അഘോരികള്‍ക്കൊപ്പം ആറുമാസം കഴിയേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് തമിഴ് നടന്‍ ആര്യ. ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ എന്ന ചിത്രത്തിനായാണ് ആര്യ അഘോരികള്‍ക്കൊപ്പം ജീവിച്ചത്. അറപ്പും ഭയവും ആദരവും ഒക്കെ ചേര്‍ന്ന് വല്ലാത്തൊരു അനുഭവമായിരുന്നു അതെന്നു ആര്യ പറയുന്നു. ഈ ഭൂമിയില്‍ തന്നെയാണെങ്കിലും വേറൊരു തരം ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്.

ഇരുണ്ട ഗുഹകളിലാണ് അവരുടെ താമസം. ആദ്യ തവണ അവിടെ ചെല്ലുമ്പോള്‍ നെഞ്ചു കിടുകിടാ വിറയ്ക്കുകയായിരുന്നു. വസ്ത്രമില്ലാതെ ദേഹം മുഴുവന്‍ ഭസ്മം പൂശിയാണു നടപ്പ്. ചിലപ്പോള്‍ ശ്മശാനത്തില്‍ പോയി കിടന്നുറങ്ങും. ശ്മശാനങ്ങളില്‍ നിന്ന് മാംസം ഭക്ഷിക്കുമെന്നും കേട്ടിട്ടുണ്ട്. ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ കൈയില്‍ പിടിക്കുന്നതു മനുഷ്യന്റെ തലയോട്ടി. ആദ്യം അവരെ കാണുന്നതു മുതല്‍ സിനിമ അഭിനയിച്ച് ദിവസങ്ങള്‍ കഴിയുന്നതുവരെ മേലാകെ വല്ലാത്തൊരു വൈബ്രേഷന്‍ തോന്നിയിരുന്നു. ഒരു പ്രത്യേക തരം മൂഡായിരുന്നു ആ സിനിമ മുഴുവന്‍.

എനിക്കു മുന്‍പ് അജിത്, സൂര്യ, നരെയ്ന്‍ എന്നിവരെയാണ് ആ റോളിലേക്കു പരിഗണിച്ചിരുന്നത്. അവസാനം എന്നിലേക്ക് എത്തി ചേര്‍ന്നു. 175 പുതുമുഖങ്ങള്‍ സിനിമയില്‍ അഭിനയിച്ച ഈ സിനിമയില്‍ ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ വരെ അഭിനയിച്ചിരുന്നു. ഡബ്ബിങ് ചെയ്യാന്‍ പോലും അവര്‍ തന്നെ വേണം സംവിധായകന്‍ ബാല വാശിപ്പിടിച്ചിരുന്നുവെന്നും ആര്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button