ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി ഉണ്ടായേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷമായിരിയ്ക്കും മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകുക. ഇതിന് മുന്നോടിയായി മന്ത്രിമാരുടെ കാര്യക്ഷമതയും പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ്പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് ‘മാര്‍ക്കി’ടുന്നത്.
മന്ത്രിമാരുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി അവര്‍ തങ്ങളുടെ ഓഫീസിലെത്തിയ എത്ര ഫയലുകളില്‍ തീരുമാനമെടുത്തു, എത്രനാള്‍ അത് ഓഫീസില്‍ സൂക്ഷിച്ചു എന്നും മറ്റുമുള്ള റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയത്.
2014 ജൂണ്‍ ഒന്നിനും (മോദി മന്ത്രിസഭ അധികാരമേറ്റെടുത്തിന് അഞ്ചുദിവസത്തിനുശേഷം) ഈവര്‍ഷം മേയ് 31-നും ഇടയ്ക്ക് ലഭിച്ച ഫയലുകള്‍ സംബന്ധിച്ച് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് കൈമാറി.
അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നവ, അധികാരത്തിലിരിക്കുമ്പോള്‍ ലഭിച്ചവ, ആകെ ഫയലുകള്‍, തീരുമാനമെടുത്തവ, തീര്‍പ്പാക്കാനുള്ളവ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായാണ് മറുപടി നല്‍കേണ്ടത്. തീര്‍പ്പാക്കാനുള്ള ഫയലുകള്‍ എത്ര കാലഘട്ടത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും റിപ്പോര്‍ട്ട് നല്‍കണം. പ്രധാനമന്ത്രിക്ക് ലഭിച്ച പരാതികള്‍ അതത് മന്ത്രാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് എടുത്തിട്ടുള്ള നടപടിക്രമങ്ങള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.
Post Your Comments