ന്യൂഡല്‍ഹി : ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം തകര്‍ച്ചയിലായ നിലയിലും പാക്കിസ്ഥാന്‍ ബാലന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ ഏര്‍പ്പാടാക്കിയ മന്ത്രിയുടെ ഇടപെടലായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ നൂലാമാലകളും കടന്ന് കുട്ടി ഇന്ത്യയിലെത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാലുമാസം പ്രായമായ രോഹന്‍ നോയ്ഡയിലെ ജെ.പി ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുക. ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യ പാക് ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് വിസ ലഭിക്കുക പ്രയാസമായി.
എല്ലാ വഴികളും അടഞ്ഞതോടെ കുട്ടിയുടെ പിതാവ് ട്വിറ്ററില്‍ സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചതാണ് വഴിത്തിരിവായത്. വിഷയത്തില്‍ ഉടനടി ഇടപെട്ട സുഷമാ സ്വരാജ് കുട്ടിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലെത്താനുള്ള പ്രതിബന്ധങ്ങളെല്ലാം നീക്കി. സുഷമാ സ്വരാജിന് ആശുപത്രി സിഇഒയും കുട്ടിയുടെ ബന്ധുക്കളും നന്ദി പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മന്ത്രിക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ അഭിനന്ദനം പ്രവഹിക്കുകയാണ്.
Post Your Comments