![](/wp-content/uploads/2017/06/mohan.jpg)
ബി .ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വില്ലന്റെ അവസാനഘട്ട ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന് വീണ്ടും മോഹന്‍ലാലിനെ ഇടി പഠിപ്പിക്കാനെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളുടെ ഏറിയ പങ്കും ചിത്രീകരിച്ചു കഴിഞ്ഞു. വില്ലന്റെ ക്ലൈമാക്സ് ചിത്രീകരണമാണ് വാഗമണ്ണില്‍ പുരോഗമിക്കുന്നത്. തമിഴ് താരങ്ങളായ വിശാലും, ഹാന്‍സികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. ജൂലൈ 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Post Your Comments