കൊൽക്കത്ത ; ഐ.എസ്.എൽ ടീമുകളെ പ്രഖ്യാപിച്ചു. അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പത്ത് ടീമുകള്‍ കളിക്കും. ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ ജെ.എസ്.ഡബ്ല്യുവിന്റെയും ടാറ്റയുടെയും ടീമുകളായിരിക്കും പുതുതായി ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കുക. ഐ-ലീഗ് ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പുതിയ ടീമുകളുടെ എണ്ണം രണ്ടില്‍ ഒതുങ്ങിയത്.
തിരുവനന്തപുരം ആസ്ഥനമാക്കി കേരളത്തില്‍ നിന്ന് ടീം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല. നിലവില്‍ കേരളത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ കളിക്കുന്നുണ്ട്. ഐ.എസ്.എല്ലിന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എ.എഫ്.സി അംഗീകാരം നല്‍കിയതോടെ ഐ.എസ്.എല്‍ വിജയികള്‍ക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.
Post Your Comments