Latest NewsIndia

നിരവധി പാക് തടവുകാരെ മോചിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാക് തടവുകാരെ മോചിപ്പിച്ച് ഇന്ത്യ. പതിനൊന്ന് പാക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായവരെയാണ് മോചിപ്പിച്ചത്. ഇന്ത്യ വിട്ടയച്ച തടവുകാര്‍ വാഗാ അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെത്തി.

തടവുകാരെ വിട്ടയക്കണമെന്നു പാക്കിസ്ഥാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് പാക് തടവുകാരെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

ഈ നടപടി രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. തടവുകാരെ മോചിപ്പിച്ചതു മനുഷ്യത്വപരമായ നടപടിയാണെന്നും, ജാദവ് കേസിനെ ഇതു ബാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. പാക് സര്‍ക്കാരിന്റെ കണക്കുപ്രകാരം 132 ഇന്ത്യക്കാര്‍ അവിടെ ജയിലിലുണ്ട്. ഇതില്‍ 57 പേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. ഇവരുടെ പൗരത്വം ഇന്ത്യ തെളിയിച്ചാല്‍ വിട്ടയക്കാമെന്നാണാണ് പാക് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button