KeralaLatest NewsNews

ബിഎസ്എൻഎല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികൾ വ്യാപകം

കോട്ടയം: ബിഎസ്എൻഎല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികൾ വ്യാപകം. ഫോൺ ലൈംഗികതയ്ക്ക് അവസരമൊരുക്കുന്ന സേവനത്തിനെതിരെയാണ് പരാതി. ബിഎസ്എൻഎൽ ഫോണുകളിൽ ഇടയ്ക്കിടെ എത്തുന്ന സന്ദേശം വഴിയാണു വരിക്കാർക്ക് ഫോൺ ലൈംഗികതയിലേക്കുള്ള ക്ഷണം.

ഒരു പ്രത്യേക 11 അക്ക കോഡ് നമ്പർ ‘ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പം നൽകിയിട്ടുണ്ടാകും. ആദ്യം ബിഎസ്എൽഎൽ കേന്ദ്രത്തിലേക്കും തുടർന്ന് ഒരു ഫോൺ നമ്പരിലേക്കുമാണ് ഇതിൽ വിളിച്ചാൽ കോൾ കണക്ട് ചെയ്യപ്പെടുന്നത്. പിന്നീടുള്ള ‘സേവനങ്ങൾ’ ഫോൺ എടുക്കുന്ന യുവതിയാണ് നൽകുന്നത്. വിളിക്കുന്ന ആൾ യുവതിയുടെ പേര് ചോദിച്ചാൽ ഓരോ തവണയും ഓരോ പേരാകും പറയുക. അശ്ലീല സംസാരത്തോട് പൂർണമായും സഹകരിക്കുന്ന ഇക്കൂട്ടർ സംസാരത്തിന്റെ മധ്യേ പണം ആവശ്യപ്പെടും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പരും നൽകും. എന്നാൽ യഥാർഥ വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തില്ല.

ഈ ‘ പ്രത്യേക സേവനത്തി’നു മൂന്നു രൂപയാണ് പ്രതി മിനിട്ടിന് നിരക്ക്. ബിഎസ്എൻഎൽ ഒരു സ്വകാര്യ ഏജൻസിക്കാണ് ഇത്തരം ‘മൂല്യ വർധിത സേവന’ത്തിനുള്ള (വിഎഎസ്) കരാർ നൽകിയിരിക്കുന്നത്.
കേരള സർക്കിളിനു കീഴിൽ ഇതിനെതിരെ വൻ പരാതികൾ ഉയർന്നതു പലപ്പോഴും കേന്ദ്ര ഓഫിസിൽ അറിയിച്ചിട്ടും സേവനം തുടരട്ടെയെന്ന മറുപടിയാണു ലഭിച്ചതെന്ന് കേരളത്തിലെ ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രമോഷണൽ സന്ദേശങ്ങൾ അവസാനിപ്പിക്കാൻ START DND എന്ന് 1909 എന്ന നമ്പരിലേക്ക് സന്ദേശം അയച്ചാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button