Latest NewsIndia

കാര്‍ഷിക കടം: സംസ്ഥാനങ്ങള്‍ പണം സ്വന്തമായി കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച മഹാരാഷ്ട്രയ്ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാാനങ്ങള്‍ അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വന്തം നിലയ്ക്ക് കണ്ടെത്തണം. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പണം സ്വയം കണ്ടെത്തേണ്ടി വരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ കര്‍ഷകരുടെ 36,000 കോടിയുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button