ന്യൂഡൽഹി: പ്രസവത്തിന്‌ശേഷം യുവതിയുടെ ഗര്‍ഭപാത്രത്തിൽ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്.
2009 ലാണ് കേസിനാസ്പദമായ സംഭവം. ഡല്‍ഹി സ്വദേശിനി റുബീനയുടെ ഗര്‍ഭാശയത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷം യുവതിക്ക് ഗര്‍ഭാശയത്തില്‍ നിരന്തരമായി വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാകുകയും അബോധവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വയറ്റിൽ സൂചി കണ്ടെത്തിയത്. പിന്നീട് ശസ്ത്രകിയയിലൂടെ സൂചി പുറത്തെടുത്തെങ്കിലും യുവതിക്ക് ഇനി ഗര്‍ഭം ധരിക്കാനാവില്ലെന്ന് കണ്ടെത്തി. പിന്നീട് യുവതിയുടെ പരാതിയിന്മേൽ ആശുപത്രിയ്ക്ക് പിഴ ചുമത്തുകയായിരുന്നു.
Post Your Comments