
മോസ്കോ: റഷ്യയിലെ മോസ്കോയിൽ തോക്കുധാരിയായ അക്രമി വെടിയുതിർത്തി. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മോസ്‌കോയിലെ ക്രാറ്റോവോ ഗ്രാമത്തില്‍ ആണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.
ക്രാറ്റോവോ സ്വദേശിയായ ആക്രമി വീടിന്റെ പരിസരത്തുനിന്നുകൊണ്ട് പ്രദേശ വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെയും വെടിയുതിര്‍ത്ത അക്രമി ഗ്രനേഡുകളെറിഞ്ഞ ശേഷം ഒാടി രക്ഷപ്പെട്ടു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് നിഗമനം. ഏതാണ്ട് 50 വയസുള്ള വ്യക്തിയാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. ആക്രമിക്ക് വേണ്ടിയുളള ശക്തമായ തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments