elhന്യൂഡല്‍ഹി•നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയി സ്വദേശിയായ ഗോലു എന്ന ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് സഞ്ചയ് തടാകത്തിന് സമീപം വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഏറെ നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ തിരഞ്ഞ് ഇറങ്ങുകയായിരുന്നുപെണ്കുട്ടിയെ ഒരാള്‍ തടാകത്തിന്റെ കരയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ അമ്മയും അയല്‍ക്കാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം ഗോലുവിനെ ആക്രമിക്കുകയായിരുന്നു.
Post Your Comments