Latest NewsNewsIndia

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാസകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് വീണ്ടും കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. 82 എംഎം, 120 എംഎം മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്.

ശനിയാഴ്ച രാത്രി 8.30ന് ആരംഭിച്ച വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടുവെന്നാണ് റിപ്പോർട്ട്. കൃഷ്ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങിലെ ചെറുഗ്രാമങ്ങൾക്കും സൈനിക പോസ്റ്റുകൾക്കും നേരെയും പാക്ക് ആക്രമണമുണ്ടായി. പാക്ക് വെടിവയ്പ്പിൽ ഈ മേഖലയിലെ സാധാരണ ജനങ്ങൾ പരിഭ്രാന്തരായി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻസേനയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button