മലപ്പുറം/അങ്ങാടിപ്പുറം: ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിലേക്ക് വിദൂരങ്ങളിൽ ട്രെയിൻ മാർഗമെത്തുന്നവർ വന്നിറങ്ങുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മഴ പെയ്താൽ കുടയില്ലാത്തവർ മഴ നനഞ്ഞു വേണം യാത്ര ചെയ്യാൻ.ക്യാൻസർ രോഗികളടക്കമുള്ള നിരവധി രോഗികൾ തിരുവനന്തപുരേത്ത് രാജ്യറാണി എക്സ്പ്രസ് കയറാനും ഇതു തന്നെയാ അവസ്ഥ.
മഴയായാലും, വെയിലായാലും എല്ലാം സഹിച്ച് വേണം ഇവിടെ ട്രെയിൻ കാത്തു നിൽക്കാൻ.ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രമാണ് മേൽക്കൂരയുള്ള ഇരിപ്പിടമുള്ളത്.അതാകട്ടെ മൂന്നിടങ്ങളിൽ മാത്രം.
മഴ പെയ്യുന്ന സമയത്ത് ട്രെയിൻ സ്റ്റേഷനിലെത്തിയാൽ യാത്രക്കാർ നെട്ടോട്ടമോടുകയാണ്.
എന്നാൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. മഴയും, വെയിലും എല്ലാം സഹിച്ച് വേണം ഇവിടെ ട്രെയിൻ കാത്തു നിൽക്കാൻ.കൂടാതെ എഫ്.സി.ഐ ഗോഡൗണിന്റെ മുൻവശത്തെ ദുർഗന്ധവും.ഗുഡ്സ് ട്രെയിനിൽ നിന്നും പുറത്തേക്ക് വീഴുന്ന ധാന്യങ്ങൾ മഴക്കുഴികളിൽ വീണ് ദിവസങ്ങൾക്കു ശേഷം ഇതിൽ നിന്നും അസഹ്യമായ ദുർഗന്ധവും, ഇതുമൂലം രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാർ മൂക്കുപൊത്തിയാണ് ട്രെയിൻ കാത്തു നിൽപ്പ്.
ശക്തമായ മഴ വർഷിക്കുന്ന സമയത്ത് ഒന്നാം പ്ലാറ്റ്ഫോമിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് രണ്ടാം പ്ലാറ്റ്ഫോമിൽ വരുന്ന ട്രെയിനിലേക്ക് യാത്രക്കാർ കുടുംബ സമേതം ചാടിക്കയറുന്ന കാഴ്ച്ചയും ഇവിടെ പതിവാണ് ഇത് കൂടുതൽ അപകടങ്ങൾക്കും വഴിയൊരുക്കുന്നു.
നിഷാദ്
കൊളത്തൂർ.
Post Your Comments