MollywoodLatest NewsCinemaMovie SongsEntertainment

മോഹന്‍ലാലുമൊത്തുള്ള സ്വപ്ന സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍

മലയാള സിനിമയില്‍ യുവ താര നിരയില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയുന്നു. മലയാളത്തിന്‍റെ അഭിനയ വിസ്മയമായ മോഹന്‍ലാലിനൊപ്പം മികച്ച റോളില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് വ്യക്തമാക്കിയത്. മുന്പ് സലാം ബാപ്പു സംവിധാനം ചെയ്ത ‘റെഡ് വൈനി’ല്‍ ഇരുവരും ഒന്നിച്ചിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ.. പ്രേക്ഷകരേക്കാള്‍ അത്തരം കോമ്പിനേഷന്‍ എന്റെ മോഹമാണ്. മുഴുനീള കഥാപാത്രമല്ലെങ്കിലും റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു. പണ്ട് ലാല്‍ജോസ് ചേട്ടന്‍ അത്തരമൊരു ചിത്രത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. പിന്നെ ഒന്നും കേട്ടില്ല. ഈ സ്വപ്‌നലോകത്ത് ഇനിയും വലിയ വിസ്മയങ്ങള്‍ കാലം കാത്തുവെച്ചിട്ടുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button