തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി. ജീവനക്കാർ സർവീസ് സംബന്ധമായ വിഷയങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കികൊണ്ടാണ് പുതിയ സർക്കുലർ. ബോർഡിലെ ത്രിതലസംവിധനം പ്രയോജനപ്പെടുത്തി തർക്കങ്ങൾ പരിഹരിക്കണമെന്നും കോടതിയിൽ പോയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. നടപടി ഭയന്ന് ഈ സർക്കുലറിനോട് പ്രതികരിക്കാൻ ജീവനക്കാരും വിസമ്മതിക്കുകയാണ്.
ജീവനക്കാർക്ക് ബോർഡുമായുള്ള തർക്കങ്ങൾ തീർക്കാൻ ഇനി ആഭ്യന്തരസംവിധാനങ്ങൾ ഉപയോഗിക്കണം. ലൈൻമാൻ മുതൽ ചീഫ് എൻജിനീയർ വരെയുള്ളവർ ഈ ആഭ്യന്തര തർക്ക പരിഹാര സംവിധാനം ഉപയോഗിക്കണം. അതല്ലാതെ കോടതിയിൽ പോയാൽ വകുപ്പ്തല നടപടിയെടുക്കും.
കൂടാതെ ഒരോ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരും സമീപിക്കേണ്ട തർക്ക പരിഹാര സംവിധാനങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. സർവീസ് സംബന്ധമായകാര്യങ്ങൾക്ക് ജീവനക്കാർ കോടതിയെ സമീപിക്കുന്നത് അധികസാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബോർഡിന്റെ വിശദീകരണം. മാത്രമല്ല നിലവിലെ സംവിധാനത്തിൽ പലകാര്യങ്ങളിലും തൃപ്തികരമായ വിശദീകരണം നൽകാൻ ബോർഡിന് സാധിക്കുന്നില്ല.
Post Your Comments