ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും സ്പിന്നര്‍ രവിചന്ദ്ര അശ്വിനില്ലാതെ ഇന്ത്യ കളിക്കാനിറങ്ങിയതിന് കാരണം നായകന് കോഹ്ലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അശ്വിന് പകരം യുസ് വേന്ദ്ര ചാഹലിന്റെയും, ഷഹബാസ് നദീമിന്റെയും പേരാണ് ടീമിലേക്ക് കോഹ്ലി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നദീമും ചാഹലും വേണ്ടെന്ന നിലപാട് സെലക്ഷന് കമ്മിറ്റി സ്വീകരിച്ചതോടെ അശ്വിന് നറുക്ക് വീഴുകയായിരുന്നു.
അതേസമയം ടീം സെലക്ഷന് മാനദണ്ഡങ്ങളെ കുറിച്ച് അശ്വിന് നന്നായി അറിയാമെന്ന് വിരാട് കോഹ്ലി വിശദീകരിച്ചു. ഇംഗ്ലണ്ടിലെ പിച്ചില്‍ പേസ് ബൗളര്‍മാര്‍ക്ക് നന്നായി പന്തെറിയാമെന്നതിനാലാണ് അശ്വിനെ ഒഴിവാക്കിയതെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments