ന്യൂഡല്‍ഹി ; 66 ഇനങ്ങളുടെ നികുതി കുറയ്ക്കാൻ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് പ്രകാരം 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുകയും,100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 28 ശതമാനമായി നില നിർത്തുകയും ചെയ്തു. 5,12,18,28 ശതമാനം എന്നീ സ്ലാബുകളിലാണ് നികുതി നടപ്പാക്കുന്നത്. ഏറ്റവും കുറഞ്ഞത് 5 ശതമാനവും ഏറ്റവും കൂടിയത് 28 ശതമാനവുമാണ്.
മറ്റു തീരുമാനങ്ങൾ ചുവടെ
ഇന്‍സുലിന്‍,കശുവണ്ടി, കയര്‍,അഗര്‍ബത്തി എന്നിവയുടെ നികുതി 12 ല്‍ നിന്ന് 5 ശതമാനമായി കുറച്ചു.
സ്‌കൂള്‍ ബാഗ്, കംപ്യൂട്ടര്‍ പ്രിന്റര്‍, കണ്‍മഷി എന്നിവയുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറച്ചു.
കുട്ടികള്‍ക്കുള്ള കളറിംഗ് ബുക്കുകള്‍ക്ക് നികുതി ഒഴിവാക്കി.
അച്ചാര്‍, ചട്‌നി, കെച്ചപ്പ് അടക്കം പാക്ക് ചെയ്ത് ഭക്ഷണ വസ്തുക്കള്‍ക്ക് നികുതി 12 ശതമാനമായിരിക്കും. നേരത്തെ ഇത് 18 ശതമാനമായിരുന്നു.
ടെലികോം നികുതി 18 ശതമാനമായി തുടരും.
ലോട്ടറി ടിക്കറ്റ് നികുതിയുടെ കാര്യത്തില്‍ തീരുമാനമായില്ല.
133 വസ്തുക്കള്‍ക്ക് നിരക്ക് കുറയ്ക്കണമെന്നാണ് ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെട്ടത്. അടുത്ത തിങ്കളാഴ്ച വീണ്ടും യോഗം ചേരും.
Post Your Comments