ദുബായ്: തിരിമറി നടത്തിയ കേസില്‍ മുന്‍ ഉദ്യോഗാര്‍ത്ഥിക്ക് 375,000 ഡോളര്‍ പിഴ ചുമത്തി. ഒരു ലബോറട്ടറിയിലെ എക്‌സ്-അഡ്മിനിസ്‌ട്രേറ്റീവ് ജോലിക്കാരിയാണ് കുറ്റം ചെയ്തത്. ട്യൂഷന്‍ ഫീസ്, കുടിവെള്ള ബില്‍, വൈദ്യുത ബില്‍ തുടങ്ങിയവയിലാണ് തിരിമറി കാണിച്ചത്.
ജോലിസ്ഥലത്തെ തന്നെ ഇത്തരം തിരിമറി നടത്തി പണം സമ്പാദിക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി 32,383 ഡോളര്‍ കൈക്കലാക്കിയെന്നാണ് പറയുന്നത്. ട്യൂഷന്‍ ഫീസ് ഇനത്തിലും വന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
വ്യാജ രേഖകളുടെ ഉപയോഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. ഇവര്‍ 44 ഓളം റസീറ്റുകളില്‍ ഫ്‌ളാറ്റ് ഉടമസ്ഥന്റെ പേരും മറ്റു വിവരങ്ങളും ചേര്‍ത്ത് തട്ടിപ്പ് നടത്തി.
Post Your Comments