Latest NewsNewsGulf

ഖത്തറിന്റെ ഉറച്ച നിലപാടും ട്രംപിന്റെ മുന്നറിയിപ്പും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു

ദുബായ് : ഖത്തറിനെതിരായ ഉപരോധം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പുതിയ മാനം നല്‍കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്യമാ രംഗത്ത്. ട്രംപിന്റെ പ്രസ്താവനയെ സ്വാഗതംചെയ്ത സൗദി അറേബ്യയും യു.എ.ഇ.യും ഇന്നത്തെ പ്രതിസന്ധിക്ക് മറുപടിപറയേണ്ടത് ഖത്തറാണെന്ന് വ്യക്തമാക്കി.

ഗള്‍ഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്രംപുമായി കഴിഞ്ഞദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് മധ്യസ്ഥത വഹിക്കാമെന്നും ട്രംപ് അറിയിച്ചു. കുവൈത്ത് അമീറിന്റെ സന്ദര്‍ശനത്തിനുശേഷവും നിലപാടുകളില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ നിലപാടിന് കാരണമെന്നാണ് നിഗമനം.

നയതന്ത്രബന്ധം വിച്ഛേദിച്ചതിനുശേഷം ഓരോ ദിവസവും ഖത്തറിനുനേരേ പുതിയ നടപടികളുമായി യു.എ.ഇ.യും സൗദിയും ഉള്‍പ്പെടുന്ന സഖ്യം ഉപരോധം കര്‍ശനമാക്കിയിട്ടുണ്ട്. 14 ദിവസമാണ് ഖത്തറിപൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയം. ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ബര്‍വ ബാങ്ക്, മസ്‌റഫ് ബാങ്ക്, ഖത്തര്‍ നാഷണല്‍ ബാങ്ക്, ദോഹ ബാങ്ക് എന്നിവയിലൂടെ പണം തീവ്രവാദികളിലേക്ക് എത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button