MollywoodLatest NewsCinemaMovie SongsEntertainment

‘മമ്മൂട്ടിയുടെ കേസ് വാദം’ വാര്‍ത്തയ്ക്കെതിരെ നടി ഇന്ദ്രജ

നായിക- പ്രതിനായിക വേഷത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടി ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കേസ് വാദിച്ചിട്ടുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്തയെ നിഷേധിച്ചു ഇന്ദ്രജ രംഗത്തെത്തി.

ഇന്ദ്രജയും മാനേജരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അവസാനം കേസിലെത്തുകയും ചെയ്തു. ഈ കേസില്‍ വാദിക്കാന്‍ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ലയെന്നും ഇന്ദ്രജയുടെ ഈ അവസ്ഥ അറിഞ്ഞ മമ്മൂട്ടി കേസ് വാദിച്ചു വിജയിച്ചുവെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലയെന്നു ഇന്ദ്രജവ്യക്തമാക്കി. ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വാര്‍ത്തയും കേസും നിഷേധിച്ച് ഇന്ദ്രജ രംഗത്തെത്തിയത്.

മമ്മൂട്ടി നായകനായ ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയില്‍ എത്തിയത്. ഇന്‍ഡിപെന്റന്‍സ്, എഫ്‌ഐആര്‍, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഇന്ദ്രജ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായികയായും തിളങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button