പരിഹാസങ്ങള്‍ ഏറ്റുവാങ്ങി എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയുടെ ഉള്ളില്‍ നല്ലൊരു മനസ്സുണ്ടെന്ന് പലപ്പോഴായി കണ്ടതാണ്്. ഇത്തവണയും സന്തോഷ് പണ്ഡിറ്റ് മാതൃകയാകുകയാണ്. അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദപുരം കോളനിക്ക് സഹായവുമായാണ് താരം എത്തിയത്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഗോവിന്ദപുരം അംബേദ്കര്‍ കോളനിക്കുവേണ്ടി ചെലവിടുമെന്ന് സന്തോഷ് പറഞ്ഞു. ഈ രണ്ട് സിനിമകളില്‍ നിന്നായി കിട്ടിയ പ്രതിഫലം കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും. സാക്ഷര കേരളത്തില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നു, ഇത് ഏറെ വേദനിപ്പിക്കുന്നതാണ്.
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് കൊല്ലങ്കോട്ടേക്ക് സന്തോഷ് പോയത്. അംബേദ്കര്‍ കോളനിയിലെ സഹോദരങ്ങളെ കാണാനാണ് ഇനിയുള്ള ശ്രമമമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments