Latest NewsIndia

ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും പു​തി​യ പാ​ൻ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി

ന്യൂ​ഡ​ൽ​ഹി : ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും പു​തി​യ പാ​ൻ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​ന്ന രീ​തി​യി​ലാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ്(​സി​ബി​ഡി​ടി) പു​തി​യ പ​രി​ഷ്കാ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് സി​ബി​ഡി​ടി ഉ​ത്ത​ര​വി​റ​ക്കി. പാ​ൻ ന​ന്പ​രു​മാ​യി ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണം. പാ​ൻ ഉ​ള്ള​വ​രും പു​തു​താ​യി അ​പേ​ക്ഷി​ച്ച​വ​രും ഉ​ട​ൻ ഇ​ൻ​കം ടാ​ക്സ് അ​ധി​കൃ​ത​രെ ആ​ധാ​ർ ന​ന്പ​ർ അ​റി​യി​ക്ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ഗി​ക സ്റ്റേ ​ചെ​യ്തി​രു​ന്നു. ആ​ധാ​ർ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാം. ആ​ധാ​ർ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു വ​രെ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​വി​ല്ലെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മെ​ന്നും ര​ണ്ടം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ആ​ധാ​ർ കാ​ർ​ഡു​ള്ള​വ​ർ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സി​ന്‍റെ തീ​രു​മാ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button