കൊച്ചി: സ്വന്തം ബ്രാഞ്ചില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് സർവീസ് ചാർജുമായി എസ്ബിഐയും ഫെഡറൽ ബാങ്കും. ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. പക്ഷെ നാലാമതും ഇടപാടുകാരന് സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെങ്കിൽ 57 രൂപ 50 പൈസ സർവീസ് ചാർജ് നൽകേണ്ടിവരും.
സിഡിഎം മെഷീന് വഴി മറ്റ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്താല്‍ ഓരോ ഇടപാടിനും 25 രൂപ എസ്ബിഐ ഈടാക്കുന്നുണ്ട്. അതേസമയം അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിർദേശവുമായി എസ്ബിഐ ഇടപാടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Post Your Comments