Latest NewsIndia

അക്രമകാരികളില്‍ നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു

 

 

ന്യൂഡല്‍ഹി : അക്രമകാരികളില്‍നിന്ന് മാതാവിനെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് കുത്തേറ്റു. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിനും യുവാവിനെ കുത്തി പരിക്കേല്‍പിച്ചതിനും അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

 

അക്രമികളില്‍ ഒരാള്‍ യുവാവിന്റെ സഹോദരിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നതായി യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവദിവസം മറ്റുചിലര്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ചു കടന്ന ഇയാള്‍ അമ്മയെയും യുവതിയെയും ആക്രമിക്കുകയായിരുന്നു. സഹോദരിയെയും അമ്മയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ അക്രമി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button